കൊച്ചി: പോലീസിനെതിരായ മർദ്ദന പരാതികളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സർക്കാരല്ല കേരളം ഭരിക്കുന്നത്. കുറ്റക്കാരായ പോലീസുകാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത് പഴയ ഓർമ്മയിൽ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ഉരുട്ടിക്കൊന്നവരെ സംരക്ഷിച്ചായിരുന്നു കോൺഗ്രസിന്റെ പഴയ ഭരണം. രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും പോലീസ് മർദ്ദനം ഏറ്റിട്ടുണ്ട്. ആ പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ല. അതാണ് കോൺഗ്രസ് ചരിത്രം. ഇതാണ് ഗതകാല ഇടതുപക്ഷ ചരിത്രം. പോലീസ് തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. ആസനത്തിൽ ആയുധം കയറ്റിയ പോലീസുകാരനെ യുഡിഎഫ് ഭരണം സംരക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷം വന്നപ്പോൾ നടപടിയെടുത്തെന്നും എംവി ജയരാജൻ വ്യക്തമാക്കി.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]—






























