വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉച്ചയ്ക്ക് ശേഷം നില അല്പം മോശമായിരുന്നു. അതിനുശേഷം എം ആർ ഐ സ്കാനിങ് നടത്തി. നിലവിലെ സ്ഥിതിക്ക് മാറ്റം വരുന്നതായി ഉള്ള സൂചന ലഭിച്ചു. നിലവിൽ ആശങ്കകൾ ഇല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ നേരത്തെ പുറത്തുവന്നിരുന്നു. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നു എന്ന് എസ്‌യുടി ഹോസ്പിറ്റല്‍ വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വിഎസിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. നൂറ്റിയൊന്ന് വയസ് പിന്നിട്ടിരിക്കുകയാണ് അദ്ദേഹത്തിന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...