സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സ്വപ്ന പറയുന്നതിന് പിന്നിൽ രാഷ്ട്രീയവും പ്രതിപക്ഷവുമുണ്ട്. പ്രശ്നങ്ങളെ വഴി മാറ്റാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. സദാചാരത്തിൻ്റെയും ധാർമികതയുടെയും കാര്യത്തിൽ പാർട്ടിക്ക് വിട്ടുവീഴ്ചയില്ല.

സ്വപ്നയുടേത് തുടർച്ചയായ വ്യാജ പ്രചാരവേലയാണ്. കേസ് കൊടുക്കുന്ന കാര്യം വേണമെങ്കിൽ പരിശോധിക്കാം. സിപിഎം ഒളിച്ചോടില്ല. സ്വപ്ന പറയുന്ന ധാർമികത അടിച്ചേൽപ്പിക്കാൻ ശ്രമിക്കേണ്ട. നേതാക്കളെ അന്നും ഇന്നും സംശയമില്ല. അവരോട് ചോദിക്കേണ്ട കാര്യമില്ല. സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കുറ്റാരോപിത രക്ഷപെടാൻ പല വഴിയും പ്രയോഗിക്കും. എൽദോസിൻ്റെ കേസുമായി സ്വപ്നയുടേതിനെ ബന്ധപ്പെടുത്തണ്ട. അത് ബലാത്സംഗ കേസാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...