അഭിരാമിയ്ക്ക് ചികിത്സ കിട്ടാൻ തടസ്സം ഉണ്ടായെങ്കിൽ അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കും ; സിപിഐഎം

For full experience, Download our mobile application:
Get it on Google Play

റാന്നി: പേവിഷബാധയേറ്റ് മരണപ്പെട്ട അഭിരാമിയ്ക്ക് പ്രാരംഭ ചികിത്സ കിട്ടാൻ എന്തെങ്കിലും രീതിയിൽ തടസ്സം ഉണ്ടായെങ്കിൽ അത് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. അഭിരാമിയുടെ വീട്ടിലെത്തി മാതാപിതാക്കളായ ഹരീഷിനെയും രജനിയെയും കണ്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നല്ല ചികിത്സയും പരിഗണയുമാണ് തങ്ങളുടെ കുട്ടിക്ക് കിട്ടിയതെന്ന് കുട്ടിയുടെ മാതാവ്പിതാക്കൾ പറഞ്ഞു. പട്ടിയുടെ കടിയേറ്റ ഉടനെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ പത്തനംതിട്ടയിലേക്ക് അയച്ചതായി മാതാവ് പറഞ്ഞു.

എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ മുറിവ് കഴുകി കൊണ്ടുവരണമെന്നും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടത്. ആ സമയത്ത് അങ്ങനെ പറഞ്ഞത് തങ്ങൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അവർ പറഞ്ഞു. സിപിഐ(എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ഏരിയ സെക്രട്ടറി എസ് ഹരിദാസ് ,പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ , വൈസ് പ്രസിഡൻറ് ഡി ശ്രീകല എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...