ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പരമാവധി സീറ്റ് നേടാന്‍ ആക്ഷന്‍ പ്ലാനുമായി സിപിഎം ; എട്ട് മന്ത്രിമാര്‍ക്ക് സുപ്രധാന ചുമതല, 

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബംഗാളിലും ത്രിപുരയിലും സമീപകാലത്ത് തിരിച്ചുവരവിനുള്ള പ്രതീക്ഷയില്ലാത്തതിനാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടിയെടുക്കാന്‍ സി.പി.എം. തിരഞ്ഞെടുപ്പിനുള്ള സംഘടനാ തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് ചുമതല നിശ്‌ചയിച്ചു. ഓണാഘോഷങ്ങള്‍ക്ക് ശേഷം ചേരുന്ന വിവിധ മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ ചുമതലയുള്ള മന്ത്രിമാര്‍ പങ്കെടുക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം.

ഓരോ മണ്ഡലത്തിലെയും ജനകീയ വിഷയങ്ങള്‍ മനസിലാക്കി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് മന്ത്രിമാര്‍ക്കുള്ള ചുമതല. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയാകുന്നതിന് മുമ്പുള്ള സംസ്ഥാന നേതൃയോഗങ്ങളിലായിരുന്നു മന്ത്രിമാരുടെ ചുമതലകള്‍ സംബന്ധിച്ച തീരുമാനമായത്. എം.വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് മലബാറിലെ മണ്ഡലങ്ങളുടെ ചുമതലകളില്‍ മാറ്റമുണ്ടാകും. പുതിയ മന്ത്രി എം.ബി രാജേഷിനും ചുമതല നിശ്‌ചയിക്കും.

മറ്റ് മന്ത്രിമാരുടെ ചുമതലകള്‍
 വി.ശിവന്‍കുട്ടി- തിരുവനന്തപുരം,ആറ്റിങ്ങല്‍.
 കെ.എന്‍. ബാലഗോപാല്‍- കൊല്ലം, ആലപ്പുഴ
 വീണാ ജോര്‍ജ്- മാവേലിക്കര, പത്തനംതിട്ട
 വി.എന്‍. വാസവന്‍- ഇടുക്കി, കോട്ടയം
 പി.രാജീവ്- എറണാകുളം, ചാലക്കുടി
 ആര്‍.ബിന്ദു-തൃശൂര്‍
 കെ.രാധാകൃഷ്‌ണന്‍- പാലക്കാട്, ആലത്തൂര്‍
 പി.എ. മുഹമ്മദ് റിയാസ്- പൊന്നാന്നി, മലപ്പുറം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...