തിരുവോണത്തിന് പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണപുരം : തിരുവോണത്തിന് പൂക്കളമൊരുക്കാന്‍ പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്. കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി ഗീതക്കാണ് (50) കുത്തേറ്റത്. ഗീതയെ കുത്തിമറിച്ചിട്ടശേഷം പന്നി ഓടിരക്ഷപ്പെട്ടു. തുടയില്‍ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികില്‍സക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെമ്മരവയല്‍ ഭാഗത്ത് കാട്ടുപന്നിശല്യം അടുത്തകാലത്ത് വര്‍ദ്ധിച്ചിരിക്കയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.രതി പരിക്കേറ്റ ഗീതയെ സന്ദര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞു ; ഷിഗെല്ല നിയന്ത്രണവിധേയം : ആരോഗ്യമന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞതായും നിരീക്ഷണത്തിലായിരുന്ന രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം ; ദുരൂഹത ഇല്ലെന്ന് പോലീസ്

0
കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ മൃതദേഹ വിവാദത്തില്‍ ദുരൂഹത ഇല്ലെന്ന്...

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് 15 കോടിയുടെ പുകയില ഉത്പന്നങ്ങൾ ; മതനേതാക്കളുടെ...

0
കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില...