കൊല്ലം : രക്തസാക്ഷി സ്‌മാരകം പണിയാന്‍ പിരിവ് നല്‍കാത്ത പ്രവാസികളായ ദമ്പതികള്‍ക്ക് സി.പി.എം നേതാവിന്റെ ഭീഷണി. സ്‌മാരകത്തിന് 10000 രൂപ പിരിവ് നല്‍കാത്ത കോവൂര്‍ സ്വദേശി ഷഹി വിജയനും ഭാര്യ ഷൈനിക്കുമാണ് സി.പി.എം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ ഭീഷണി സന്ദേശം ലഭിച്ചത്. ഇവരുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചാണ് ബിജു ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. ഈ ശബ്ദരേഖ ഷഹിയും ഷൈനിയും പുറത്തുവിട്ടു.
പിരിവ് തരാത്തതുകൊണ്ട് ഇവരുടെ പേരില്‍ ചവറ മുഖംമൂടിമുക്കിലുളള കണ്‍വെന്‍ഷന്‍ സെന്ററിരിക്കുന്ന സ്ഥലത്ത് കൊടികുത്തുമെന്നും സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ഇവരെ ഭീഷണിപ്പെടുത്തി. ഇതിന് തേവലക്കര കൃഷി ഓഫീസര്‍ക്കും പങ്കുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ഡേറ്റാ ബാങ്കില്‍ സ്ഥലം ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇക്കാര്യത്തില്‍ കൃഷി ഓഫീസറും സി.പി.എം നേതാവും ഒത്തുകളിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം തുടങ്ങിയത് മുതല്‍ ഇവര്‍ പലകാര്യം പറഞ്ഞ് ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് ഷഹി വിജയനും ഭാര്യയും മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കി.
രക്തസാക്ഷി സ്‌മാരകത്തിന് മാത്രമല്ല ക്ഷേത്രോത്സവത്തിന് 15,000 രൂപ സംഭാവന ചോദിച്ചിട്ട് നല്‍കിയില്ലെന്നും പണം ചോദിക്കുമ്പോള്‍ കളിയാക്കി വിടുന്നതായും ഇനി പിരിവ് വേണ്ടെന്നും വസ്‌തുവിനുളളില്‍ ഒറ്റ പണിയും നടക്കില്ലെന്നും തഹസീല്‍ദാറും വില്ലേജ് ഓഫീസറും അവിടെ വരുമെന്നും കൊടികുത്തുമെന്നുമാണ് ബിജു ഫോണിലൂടെ ഷഹി വിജയന്റെ ബന്ധുവിനോട് പറയുന്നത്. കണ്‍