തോട്ടപ്പള്ളി: ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം.സുധാകരന്റെ പ്രസംഗം തടസ്സപ്പെടുത്തി സിപിഎം പ്രവർത്തകർ. പാടശേഖര സമിതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടയായിരുന്നു സംഭവം. സുധാകരൻ സിപിഎം വിമർശനം ഉന്നയിച്ചപ്പോഴാണ് സദസ്സിൽ ഉണ്ടായിരുന്ന ചില സിപിഎം പ്രവർത്തകർ എതിർപ്പ് അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ കൊമ്പുകോർത്തിരുന്നു. എംഎൽഎയെന്ന നിലയിൽ ജി സുധാകരൻ പങ്കെടുക്കുന്ന പരിപാടികളിൽ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയിരുന്നു. സിപിഎം മുന്നറിയിപ്പ് ജി സുധാകരൻ ഗൌനിച്ചിരുന്നില്ല. വീണ്ടും ശക്തമായി രാഷ്ട്രീയ വിമർശനം തുടർന്നതോടെയാണ് പ്രസംഗം തടസപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























