ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിതീഷ് ഗോണ്ട് എന്ന യുവാവാണ് യുവതികൾക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയത്. പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്.പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറയുന്നുണ്ട്.

ബസിന് പുറക് വശത്ത് നിൽക്കുകയായിരുന്ന ഇയാൾ മുൻവശത്ത് ഇരിക്കുന്ന പെൺകുട്ടികളുടെ അടുത്തേക്ക് വരുന്നതും ന​ഗ്നത പ്രദർശനം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഡിയോ പുറത്തുവന്നതോടെ സ്ത്രീ സുരക്ഷയെ ചോദ്യം ചെയ്തുകൊണ്ട് രൂക്ഷ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ യുവാവിനെതിരെ പ്രതികരിക്കാൻ തയ്യാറാകാതിരുന്നതിനെ പലരും വിമർശിച്ചു. പ്രതികരിച്ച യുവതി വളരെ ധീരയാണെന്നും, കൃത്യമായ സമയത്ത് പ്രതികരിച്ചു എന്നുമാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...