ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം ; ആശങ്ക

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ രീതിയിൽ ജലം ഒഴുകുന്ന ശക്തമായ ശബ്ദം കേൾക്കുന്നത് പ്രദേശവാസികളിൽ കനത്ത ആശങ്കയ്ക്കിടയാക്കുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മണിയാറൻകുടി പള്ളി സിറ്റിക്ക് സമീപം ആറ്റുപുറത്ത് സുനീറിന്റെ വീടിന് സമീപത്താണ് ഭൂമിക്കടിയിൽ നിന്ന് ജലം കുത്തിയൊഴുകുന്നതിന് സമാനമായ ശബ്ദം അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ സുനീറിന്റെ മാതാവ് പുറത്തിറങ്ങിയപ്പോഴാണ് ഈ അസാധാരണ ശബ്ദം ആദ്യമായി കേട്ടത്. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി ഈ കുടുംബം ഇവിടെയാണ് താമസിച്ചു വരുന്നത്. വീടിന് സമീപത്തെ കൽക്കെട്ടിനടിയിൽ നിന്നാണ് നിലയ്ക്കാതെ വെള്ളം ഒഴുകുന്നതുപോലുള്ള ശബ്ദം പുറത്തുവരുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റും മറ്റ് പൊതുപ്രവർത്തകരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് അധികൃതർ ഉടനടി തന്നെ വിഷയം ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...