സമ്പത്തിനെ വെട്ടി – ഷിജുഖാന്‍ കമ്മറ്റിയില്‍ ; തിരുവനന്തപുരം ജില്ലാക്കമ്മറ്റിയില്‍ വന്‍ അഴിച്ചു പണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണി. ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ ഷിജുഖാനെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുന്‍ എംപിയും മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ.സമ്പത്തിനെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. ദത്ത് വിവാദത്തില്‍ ആരോപണ വിധേയനായ ആളാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍. സമ്പത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നില്ല എന്ന വിമര്‍ശനം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു.

46 അംഗങ്ങളുള്ള ജില്ലാകമ്മിറ്റിയില്‍ ഒന്‍പത് പേര്‍ പുതുമുഖങ്ങളാണ്. എസ്എഫ്ഐ പ്രസിഡന്റ് വി.എ വിനീഷ്, ഡിവൈഎഫ്ഐ നേതാവ് കെ.പി പ്രമോഷ്, എസ്.പി ദീപക് എന്നിവരും ജില്ലാ കമ്മറ്റിയിലെത്തി. അതേ സമയം എംഎല്‍എ വി.കെ പ്രശാന്തിനെയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയാണ് എസ്.പി ദീപക് പട്ടിണി കാരണം കൈതമുക്കിലെ കുട്ടികള്‍ മണ്ണുവാരി തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്ന് അന്ന് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന ദീപക്കിനെ പേട്ട ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

ജോലി വാഗ്ദാനം ചെയ്ത് പീഡനം; വിവാദങ്ങൾക്കൊടുവിൽ പഞ്ചായത്ത് അംഗം സി. സുജിത്ത് രാജിവെച്ചു

0
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പഞ്ചായത്തംഗം...

അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം; കുവൈത്തിലെ പൗരന്മാർക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി

0
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് നൽകിയ സുരക്ഷാ മുന്നറിയിപ്പ്...