സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസ് ആക്രമണത്തിൽ പ്രതികൾ ഉപയോഗിച്ച രണ്ട് ബൈക്കുകൾ കണ്ടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസ് ആക്രമണത്തിൽ പ്രതികൾ ഉപയോഗിച്ച രണ്ട് ബൈക്കുകൾ കണ്ടത്തി. ബൈക്ക് ഓടിച്ചത് പിടിയിലായ ഹരിശങ്കറും സതീർത്ഥ്യനുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അക്രമികൾ എത്തിയ ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. ഇപ്പോൾ പിടിയിലായ ലാൽ, ബൈക്കിന് പിന്നിലിരുന്ന് കല്ലെറിയുകയാണ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. പിടിയിലായ സതീര്‍ത്ഥ്യൻ എബിവിപിയുടെ വട്ടിയൂര്‍ക്കാവ് നഗരകാര്യാലയം അംഗമാണ്. ലാൽ ഫോര്‍ട്ട് നഗരകാര്യാലയം അംഗമാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സിപിഎം ഓഫീസ് ആക്രമിക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ എബിവിപി പ്രവർത്തകരെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഹരിശങ്കർ എബിവിപി ജില്ലാ ഓഫീസ് സെക്രട്ടറിയാണ്. ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിൽ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പോലീസ് പറഞ്ഞു. പിടിയിലായ 3 എബിവിപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി . ഇവര്‍ക്കെതിരെ IPC 143, 147,148,149,153,427 വകുപ്പുകള്‍ ചുമത്തി. സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പോലീസിനു സൂചന ലഭിച്ചത്. ദൃശ്യങ്ങളിൽ ഇവരുടെ മുഖവും മറ്റും വ്യക്തമായിരുന്നു. ഇവരുടെ മൊബൈൽ രേഖകളും പോലീസ് പരിശോധിച്ചു. മൂന്ന് ബൈക്കുകളിൽ എത്തി കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അക്രമം. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ്‌ അറസ്റ്റിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...