തിരുവനന്തപുരം: ത്രിപുര മുന്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ മണിക് സര്‍ക്കാരും ബംഗാളിലെ പി.ബി അംഗം ബിമന്‍ബസുവും ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ബി.ജെ.പിയെ എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ പി.ബി അംഗമായ പിണറായി വിജയന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കെ.പി.സി.സി പ്രചരണ വിഭാഗത്തിന്റെ തെരുവുനാടകമായ ‘ഇന്ത്യ എന്റെ രാജ്യം’ നാടക യാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. നാടക യാത്ര 20 നിയോജകമണ്ഡലങ്ങളിലായി 60 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 24ന് വയനാട്ടില്‍ സമാപിക്കും. നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ആര്യാടന്‍ ഷൗക്കത്താണ്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആധ്യക്ഷം വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, ചെറിയാന്‍ ഫിലിപ്പ്, ആര്യാടന്‍ ഷൗക്കത്ത്, നാടകയാത്ര ഉപനായകന്‍ എന്‍.വി പ്രദീപ്കുമാര്‍, ജി.എസ് ബാബു, വി.ആര്‍ പ്രതാപന്‍, കെ.എം ഉണ്ണികൃഷ്ണന്‍, രാജേഷ് മണ്ണാമൂല, കെ.ആര്‍.ജി ഉണ്ണിത്താന്‍, ഒ.എസ് ഗിരീഷ് പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























