കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ പോലീസിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കുറ്റക്കാരെങ്കിൽ പോലീസ് അറസ്റ്റ് ചെയ്യും. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. മുഖം നോക്കാതെ നടപടി എടുക്കും. പാർട്ടി നോക്കി നിലപാട് എടുക്കില്ല. പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് പലരും പിടിക്കപ്പെടുന്നത്. സിപിഐഎം ചെയ്തതായി വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണ്. പാനൂരിലേത് രണ്ട് ടീമുകൾ തമ്മിലുള്ള പ്രശ്നമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് വലിയ നേതാവൊന്നും അല്ല. ഡിവൈഎഫ്ഐക്ക് ലക്ഷക്കണക്കിന് അംഗങ്ങൾ ഉണ്ട്. ഒരാൾ തെറ്റ് ചെയ്താൽ അത് ഡിവൈഎഫ്ഐയുടെ തലയിൽ ഇടുകയാണോ. നാദാപുരം ലീഗ് കേന്ദ്രത്തിലേതും ബോംബ് സ്ഫോടനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























