പാലോട് സിപിഐഎം പ്രവര്‍ത്തകന് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലോട് സിപിഐഎം പ്രവര്‍ത്തകന് മര്‍ദ്ദനം. ‘ആര്‍എസ്എസ് ഭീകരത’ എന്ന ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്തതിന് ബാബു രാജ് എന്ന യുവാവിനെ മർദ്ദിച്ചതെന്നാണ് വിവരം. പാലോട് ചല്ലിമുക്കിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു. കഴിഞ്ഞദിവസം പാലോട് ഇലവുപാടത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരന് മര്‍ദ്ദനമേറ്റിരുന്നു. ക്ഷേത്രോത്സവത്തിനിടെ നടത്തിയ ഭക്തിഗാന പരിപാടിയില്‍ ഗണഗീതം പാടിയത് ചോദ്യം ചെയ്തതിലായിരുന്നു മര്‍ദ്ദനം.

ഷാനിന്റെ കൈയ്ക്ക് പൊട്ടലേല്‍ക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കമ്പിപ്പാര കൊണ്ട് അടിച്ച് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തില്‍ ആറ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇലവുപാലം കൊല്ലയില്‍ അപ്പൂപ്പന്‍ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനില്‍ നടത്തിയ ഗാനമേളയില്‍ ഗണഗീതം പാടിയതാണ് സിപിഐഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...