സിപിഎം പ്രവർത്തകൻ സാംസ്ക്കാരിക കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് എ കെ ജി സാംസ്‌കാരിക കേന്ദ്രത്തില്‍ ബാങ്ക് ജീവനക്കാരനായ പുലാകൂട്ടത്തില്‍ കൃഷ്ണകുമാര്‍(47)ആണ് മരിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തില്‍ തിരഞ്ഞ് വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൃഷ്ണകുമാര്‍ ജീവനൊടുക്കിയതെന്നാണ് സംശയം. കൃഷ്ണകുമാറും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യത അനുഭവിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്ക് താത്കാലിക ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാര്‍. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. ചങ്ങരംകുളം പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...