ഹരിദാസ് വധക്കേസ് ; കാല്‍വെട്ടിമാറ്റിയ ആര്‍എസ്‌എസ് നേതാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തലശേരി :  പുന്നോല്‍ താഴെവയലില്‍ താഴെകുനിയില്‍ ഹരിദാസ(54)നെ വെട്ടിക്കൊലപ്പെടുത്തുന്നതിനിടെ ഇടതുകാല്‍ വെട്ടിമാറ്റിയ ആര്‍എസ്‌എസ് നേതാവ് പിടിയില്‍. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഒരേസമയം നടത്തിയ റെയ്ഡുകളിലൂടെയാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. പത്തനംതിട്ടയിലെ അടൂരില്‍ നിന്നും മറ്റൊരു പ്രധാനപ്രതി കൂടിയെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

അടൂരില്‍ നിന്നും പിടികൂടിയ ആര്‍എസ്‌എസുകാരനെ പുലര്‍ച്ചയോടെ തലശേരിയിലെത്തിച്ചു. വലയിലായിട്ടുള്ള പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഹരിദാസന്‍ വധത്തില്‍ മുഖ്യ ആസൂത്രകന്‍ പിടിയിലായതോടെ ബിജെപി ആകെ പ്രതിരോധത്തിലാണ്. കഴിഞ്ഞ ദിവസം തെളിവുകള്‍ സഹിതം കെ ലിജേഷിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാനപ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലങ്ങളെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്.

കൊലയാളികളെ വിളിച്ചതടക്കം ആസൂത്രണത്തിന്റെ എല്ലാ ഡിജിറ്റല്‍ തെളിവും ശേഖരിച്ചാണ്‌ ചൊവ്വാഴ്‌ച പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. മൂന്നാംപ്രതിയും മത്സ്യത്തൊഴിലാളിയുമായ ഗോപാലപ്പേട്ടയിലെ എം സുനേഷിന്റെ മൊഴിയും നിര്‍ണായകമായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പുന്നോല്‍ താഴെവയലിലെ ഹരിദാസനെ ആര്‍ എസ് എസുകാര്‍ സംഘം ചേര്‍ന്ന്‌ കൊലപ്പെടുത്തിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....