ദീപുവിന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിഴക്കമ്പലത്ത് വിളയ്ക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തതിന് സിപിഎം പ്രവര്‍ത്തകരുടെ ആക്രണത്തിന് ഇരയായതിനു പിന്നാലെ ആശുപത്രിയില്‍ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ സി.കെ.ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്. തലയ്ക്കു പിന്നിലായി രണ്ടു പരുക്കുകളാണ് ദീപുവിന് ഏറ്റിട്ടുള്ളത്. ശരീരത്ത് പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. നെഞ്ചില്‍ രക്തസ്രാവമുണ്ടായിട്ടുണ്ട്. പുറം കയ്യിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയ്ക്കു മര്‍ദനമേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ദീപുവിന്റെ മരണത്തിന് ഇടയാക്കിയത് എന്നായിരുന്നു നേരത്തെയും പുറത്തു വന്ന വിവരം. ദീപുവിനു ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നെന്നും അതാണ് മരണകാരണമെന്നും വരുത്തിത്തീര്‍ക്കാന്‍ കടുത്ത ശ്രമങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയത്തു നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. ദീപുവിനെ മര്‍ദിച്ച സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ കുന്നത്തുനാട് പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...