കരിമാന്‍തോട്ടില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗത്തിനെ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : കരിമാന്‍തോട്ടില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗത്തിനെ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന് പരാതി. കോന്നി യു.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ്‌ കൊച്ചുപറമ്പിലിന്റെ പ്രചാരണാര്‍ഥം കരിമാന്‍തോട്ടില്‍ എം.വി അമ്പിളി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മൈക്ക് തട്ടിപ്പറിക്കുകയും ഇവരെ പിടിച്ചു തള്ളുകയുമായിരുന്നു. വൈകിട്ട് 6 മണിയോടെ ആണ് സംഭവം നടന്നത്. സംഭവത്തില്‍ കൈക്ക് പരിക്കേറ്റ ജില്ലാ പഞ്ചായത്ത് അംഗത്തെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്ന് തണ്ണിത്തോട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. തിരഞ്ഞടുപ്പില്‍ പരാജയ ഭീതി പൂണ്ടാണ്‌ ഇത്തരത്തില്‍ എല്‍.ഡി.എഫ് ആക്രമം അഴിച്ചുവിടുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...