കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ സിപിഎം പ്രവർത്തകർ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞു. കരാർ കമ്പനി തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. 3 ദിവസത്തിനകം മണ്ണെടുത്ത് മാറ്റാം എന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. രാവിലെ പത്തരയോടെയാണ് നാട്ടുകാർ മലാപ്പറമ്പിൽ സിപിഎം നേതൃത്വത്തിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞത്. സർവീസ് റോഡിൻ്റെ ടാറിങ്ങിനായി എത്തിയ ലോറി തടഞ്ഞായിരുന്നു പ്രതിഷേധം. മലാപ്പറമ്പ് പാച്ചാക്കിൽ കരാർ കമ്പനി തണ്ണീർത്തടം വ്യാപകമായി മണ്ണിട്ട് നികത്തുന്നുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. മുമ്പ് നടത്തിയ ചർച്ചയിൽ മണ്ണെടുത്ത് മാറ്റാം എന്ന് കരാറുകാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയും ലോറിയിൽ ഇവിടെ മണ്ണ് എത്തിച്ചു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























