ലീഗിനെ അടർത്താൻ സിപിഎം ശ്രമം : സെമിനാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ ലീഗ്‌ പങ്കെടുക്കുമോയെന്നതിൽ ആശങ്കയില്ലെന്ന് കെ മുരളീധരൻ എംപി. മുസ്ലീം ലീഗിനെ യുഡിഎഫിൽ നിന്നും അടർത്തി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ഏക സിവിൽ കോഡിലെ സിപിഎം സെമിനാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സെമിനാറിനെ ഗൗരവത്തിൽ കാണുന്നില്ല. ആരും കാണാത്ത ഒരു ബില്ലിന്റെ പേരിൽ ഇത്ര ആവേശം കാണിക്കേണ്ടതില്ലെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. സമസ്തക്ക് സ്വതന്ത്ര നിലപാടെടുക്കാം. സിപിഎമ്മിന്റെ കൂടെ സമരത്തിന് പോയാൽ പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പോയ അനുഭവം പലർക്കും ഉണ്ടാകും. അവരിപ്പോഴും കേസിൽ പ്രതിയാണ്.

ഏക സിവിൽ കോഡിൽ ബില്ല് വന്നതിനുശേഷം ദേശീയ തലത്തിൽ കോൺഗ്രസ് സമരം നടത്തും. സെമിനാർ നടത്താൻ സിപിഎമ്മിന് യോഗ്യതയില്ല. സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചാലും കോൺഗ്രസ് പോകില്ല. നെഹ്‌റുവിന്റെ കാലം മുതൽ സിവിൽ കോഡിനെ എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്‌. അടുത്തകാലം വരെ ഏക സിവിൽ കോഡിന് വേണ്ടി വാദിച്ചവരാണ് സിപിഎം. മണിപ്പൂർ കലാപത്തിൽ ഒരാശങ്കയും എംവി ഗോവിന്ദനില്ല. ഇപ്പോഴീ കാണിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ്. ലണ്ടനിൽ പോയി വന്ന ശേഷം പള്ളികളിൽ ആള് പോകുന്നില്ല എന്നൊക്കെ പറഞ്ഞ ഒരു വിഭാഗത്തെ മനഃപൂർവം ഇൻസൾട്ട് ചെയ്യുന്ന സമീപനമാണ് ഗോവിന്ദനിൽ നിന്നും ഉണ്ടായത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി സിപിഎം ഇത്ര തരം താഴാൻ പാടില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...