നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് സി.പി.എം കാട്ടിയത് കടുത്ത വഞ്ചന : പ്രൊഫ. സതിഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെ ക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്‍റെ കണ്ണൂരിലെ നേതാക്കളാണെന്നും നവീന്‍ ബാബുവിന്‍റെ മരണത്തിന് ശേഷം കുടുംബത്തിന് നീതി ലഭ്യമാക്കുവാന്‍ അവരോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എം നേതാക്കള്‍ അവരോട് കാട്ടിയത് കടുത്ത വഞ്ചനയും കാപട്യവുമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കെച്ചുപറമ്പില്‍ പറഞ്ഞു. നവീന്‍ ബാബുവിന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി.സി നേതൃത്വത്തില്‍ മലയാലപ്പുഴ അമ്പലം ജംഗ്ഷനില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരക്കൊപ്പമാണെന്ന് വരുത്തി വേട്ടക്കാരനെ സംരക്ഷിക്കുന്ന സി.പി.എം നേതാക്കളുടെ എക്കാലത്തേയും സമീപനമാണ് സി.പി.എം സഹയാത്രികനായിരുന്ന നവീന്‍ ബാബുവിനോടും കുടുംബത്തോടും കാട്ടിയതെന്നും ഇതിന് കണക്ക് പറയേണ്ടിവരുമെന്നും ഡി.സി.സി പ്രിസിഡന്‍റ് പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത ഇന്നും നിലനില്‍ക്കുകയാണെന്നും കുടംബം ഇത് സംബന്ധിച്ച് നടത്തുന്ന എല്ലാ പോരാട്ടങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ നവീന്‍ ബാബുവിന്‍റെ മരണം സംബന്ധിച്ച് സാധ്യമായ എല്ലാ അന്വേഷണവും നടത്തി സത്യം വെളിച്ചത്ത് കൊണ്ടുവന്ന് കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കെച്ചുപറമ്പില്‍ പറഞ്ഞു. അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ എലിസബത്ത് അബു, എം.വി. ഫിലിപ്പ്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ സണ്ണി കണ്ണന്‍മണ്ണില്‍, വി.സി. ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടില്‍, അനില്‍ പി. വാഴുവേലില്‍, ശശിധരന്‍ നായര്‍ പാറയരുകില്‍, ബിന്ദു ജോര്‍ജ്, ആശാകുമാരി പെരുമ്പ്രാല്‍, മോനി കെ. ജോര്‍ജ്, കേണല്‍ പി.എ. മാത്യു, മുരളി പെരുമ്പട്ടേത്ത്, അനില്‍ മോളൂത്തറ, അലക്സാണ്ടര്‍ മാത്യു, അബു കോട്ടവാതുക്കല്‍, പ്രശാന്ത് മലയാലപ്പുഴ, ബിജിലാല്‍ തുണ്ടിയില്‍, സുനോജ് മലയാലപ്പുഴ, സജി മാത്യു, മാത്യു ഇലക്കുളം, ഉണ്ണി പുതുക്കുളം എന്നിവര്‍ പ്രസംഗിച്ചു. എ.ഡി.എം നവീന്‍ ബാബുവിന്‍റെ മലയാലപ്പുഴയിലെ വസതിയില്‍ എത്തി അദ്ദേഹത്തിന്‍റെ സഹധര്‍മിണി മഞ്ജുഷയെയും കുടുംബാംഗങ്ങളെയും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും ഭാരവാഹികളും സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...