സി.പി.എം -ന്റെ ബോംബ് രാഷ്ട്രീയം ക്രമസമാധാനം തകർക്കും ; രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തുവാൻ സി.പി.എം ബോംബ് നിർമ്മാണം നടത്തുന്നത് അപകടരവും ക്രമസമാധാന തകർച്ച ഉണ്ടാക്കുകയും ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ യു.ഡി.എഫ് മൈലപ്രാ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി യും കോൺഗ്രസിനോട് ചോദിക്കുന്ന ചോദ്യങ്ങളാണ് പിണറായി വിജയനും സി.പി.എം നേതാക്കളും ചോദിക്കുന്നതെന്നും കോൺഗ്രസ് മുക്‌ത ഭാരതത്തിനായി ഇവർ ഒരു മെയ്യായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കടക്കെണിയിലാക്കിയ മുൻ ധനകാര്യ വകുപ്പ് മന്ത്രിയെ കേരള ജനത എല്ലാ തരത്തിലും വെറുത്തിരിക്കുകയാണെന്നും പത്തനംതിട്ടയിൽ ഉൾപ്പെടെ കേരളത്തിലെ ഇരുപത് ലോക്സഭാ സീറ്റുകളിലും യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, എലിസബത്ത് അബു, ബിജിലി ജോസഫ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ്കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ, ഡി.സി.സി അംഗങ്ങളായ പി.കെ.ഗോപി, ജെയിംസ് കീക്കരിക്കാട്ട്, കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാജൻ പടിയറ, മാത്യു തോമസ്, ബേബി മൈലപ്രാ .സിബി ജേക്കബ്, ജോബിൽ .വി.തോമസ്, രാജു പുലൂർ,എൽസി ഈശോ,ബിന്ദു ബിനു ,മഞ്ജു സന്തോഷ്, ആകാശ് വർഗീസ് മാത്യു ജോബി മണ്ണാറക്കുളഞ്ഞി, എസ്.സുനിൽകുമാർ ജോർജ്ജ് യോഹന്നാൻ ,ജെസ്സി വർഗീസ്, ശോശാമ്മ ജോൺസൺ, അനിതാ മാത്യു, അനിതാ തോമസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...