തിരുവനന്തപുരം : സജി ചെറിയാൻ പോലും തള്ളി പറയാത്ത കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. വിഷയത്തില്‍ ഒരു മറുപടി പറയാൻ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും മിണ്ടുന്നില്ല, യോജിപ്പില്ല എന്നൊരു വാചകം പറയാൻ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. സജി ചെറിയാന്‍ എം എല്‍ എ സ്ഥാനം രാജി വക്കുന്നതാണ് ഉചിതം.
യൂത്ത് കോൺഗ്രസ് പീഡന പരാതിയില്‍ ഏതെങ്കിലും പെൺകുട്ടിക്ക് പരാതി ഉണ്ടെങ്കിൽ പോലീസിലേക്ക് പരാതി കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരാതി സംഘടനയ്ക്കകത്ത് ഒതുക്കില്ല. സംഘടന നടപടി മാത്രമാകില്ല. പങ്കെടുത്ത പെൺകുട്ടികളോട് ബന്ധപ്പെടാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ട്.
സ്വപ്നയെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് സർക്കാർ തീരുമാനിക്കുന്നത് ശരിയല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്വപ്നയെ സർക്കാർ സമ്മർദത്തിൽ ആക്കുകയാണ്. ക്രൈം ബ്രാഞ്ചിനേതിരായ സ്വപ്ന സുരേഷ് ന്റെ ആരോപണം ശ്രദ്ധിക്കണം. സ്വപ്നയെ പുകച്ചു പുറത്തു ചാടിച്ചത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.