സ്റ്റേഷനിലെ വിശ്രമമുറിയില്‍ വച്ച്‌ സിവില്‍ പോലീസ് ഓഫീസറെ ഗ്രേഡ് എസ്‌ഐ മര്‍ദിച്ചു ; സംഭവം റാന്നി പോലീസ് സ്‌റ്റേഷനില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പോലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍ വച്ച്‌ സിവില്‍ പോലീസ് ഓഫീസറെ ഗ്രേഡ് എസ്‌ഐ മര്‍ദിച്ചുവെന്ന് ആരോപണം. എസ്‌ഐയെ വേണ്ട വിധത്തില്‍ ബഹുമാനിക്കാത്തതിന്റെ ചൊരുക്കാണെന്ന് സിപിഓ. അവധിയെടുത്ത് വീട്ടില്‍പ്പോയ പോലീസുകാരന്‍ ശിശു സൗഹൃദ മുറിയില്‍ വന്ന് കിടന്നത് ചോദ്യം ചെയ്യുക മാത്രമാണ് എസ്‌ഐ ചെയ്തതെന്ന് എസ്‌എച്ച്‌ഓ. ഇന്നലെ രാത്രി എട്ടിനാണ് സംഭവം. സിപിഓ വി.സുബിനാണ് മര്‍ദ്ദനമേറ്റതായി പറയുന്നത്. സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എസ്‌.കെ അനിലാണ് മര്‍ദിച്ചത്. ചെകിടത്തും ശരീരത്തുമായി നാലു തവണ അടിച്ചുവെന്നും കൈ പിടിച്ച്‌ തിരിച്ചുവെന്നുമാണ് സുബിന്‍ പറയുന്നത്.

ഇതു സംബന്ധിച്ച്‌ സുബിന്‍ പരാതി നല്‍കുമെന്നും പറയുന്നു. എസ്‌ഐക്ക് വേണ്ടത്ര ബഹുമാനം നല്‍കാത്തതിന്റെ ചൊരുക്കാണ് മര്‍ദ്ദനത്തിന് കാരണമായി സുബിന്‍ പറയുന്നത്. അതേ സമയം സുബിന്‍ പറയുന്നതില്‍ വാസ്തവമില്ലെന്നാണ് റാന്നി എസ്‌എച്ച്‌ഓ എം.ആര്‍ സുരേഷ് പറയുന്നത്. അവധിയെടുത്ത് പോയ ആളാണ് സുബിന്‍. ഇയാള്‍ ഇന്നലെ രാത്രി സ്റ്റേഷനില്‍ വന്ന് ശിശു സൗഹൃദ മുറിയില്‍ കിടക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ഇത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. മര്‍ദ്ദനം നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംഭവം എസ്‌പിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....