സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും സെക്രട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് കാര്യമാക്കാതെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു തുടരുകയാണ്. മന്ത്രിതല ചര്‍ച്ച നടന്നെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ എന്തൊക്കെ നടപടി സ്വീകരിക്കാമെന്ന് അറിയിക്കാമെന്നായിരുന്നു തീരുമാനം. ഇതിനായുള്ള കാത്തിരിപ്പിനിടയിലും ഓര്‍മപ്പെടുത്തലിന്റെ ഭാഗമായിട്ടാണ് മഹാ സംഗമം സംഘടിപ്പിക്കുന്നത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടറിയറ്റിന് മുന്നില്‍ അണിനിരത്തും. ഉദ്യോഗാര്‍ത്ഥികളുടെ ബന്ധുക്കളും സമരത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രതിസന്ധിയെങ്കിലും മരണം വരെ സമരം തുടരുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ചില യുവജന സംഘടനകള്‍ തങ്ങളുടെ സമരത്തെ ബോധപൂര്‍വം അവഗണിച്ചുവെന്നും പരാതിയുണ്ട്. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ ഞായറാഴ്ച സമരം അവസാനിപ്പിച്ചിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങളും സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...