അടൂര്‍ പതിനാലാം മൈല്‍ ജംഗ്ഷന് സമീപം റോഡിന്‍റെ ടാറിങ്‌ ഭാഗത്ത്‌ വിള്ളല്‍ രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സംസ്ഥാന പാതയില്‍ പതിനാലാം മൈല്‍ ജംഗ്ഷന് സമീപം റോഡിന്‍റെ ടാറിങ്‌ ഭാഗത്ത്‌ വിള്ളല്‍ രൂപപ്പെട്ടു. ലൈഫ്‌ ലൈന്‍ ആശുപത്രിക്ക്‌ സമീപമാണ്‌ സംഭവം. ദേശീയ നിലവാരത്തില്‍ ടാറിങ്‌ നടത്തിയ റോഡിന്റെ വശങ്ങള്‍ താഴ്‌ന്ന് കിടക്കുന്നത്‌ മൂലം ഇടിഞ്ഞ്‌ താഴുന്നുണ്ട്‌. ടാറിങ്‌ കഴിഞ്ഞ ശേഷം വശങ്ങളില്‍ മണ്ണിട്ടുയര്‍ത്തുകയോ കോണ്‍ക്രീറ്റ്‌ ചെയ്യുകയോ ചെയ്യാത്തത്‌ മൂലം മഴക്കാലത്ത്‌ വശങ്ങളിലെ മണ്ണ്‌ ഒലിച്ചുപോയതാണ്‌ റോഡ്‌ ഇടിഞ്ഞ്‌ താഴാനിടയാക്കിയത്‌. ചില ഭാഗത്ത്‌ റോഡിന്റെ വശങ്ങളില്‍ മണ്ണ്‌ കിടപ്പുണ്ട്‌. സൈഡ്‌ കൊടു ക്കുമ്പോള്‍ വാഹനങ്ങള്‍ റോഡരികിലെ മണ്‍കൂനയിലേക്ക്‌ കയറുമ്പോള്‍ നിയന്ത്രണം വിട്ട്‌ ഒരു വശത്തേക്ക്‌ മറിഞ്ഞ്‌ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്‌. തമിഴ്‌നാടിനേയും കേരളത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്‌. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്ത്‌ നിന്ന്‌ സിമെന്റ്‌ ഉള്‍പ്പടെയുള്ള സാധനങ്ങളുമായി ട്രെയിലര്‍ അടക്കം വലിയ വാഹനങ്ങള്‍ കെ.പി റോഡ്‌ വഴി കായംകുളത്ത്‌ എത്തി ദേശീയപാതയില്‍ കയറിയാണ്‌ കൊച്ചിക്ക്‌ പോകുന്നത്‌. കൂടാതെ നൂറ്‌ കണക്കിന്‌ കെ.എസ്‌.ആര്‍.ടി.സി ബസുക ളും സ്വകാര്യ ബസുകളും നിരവധി ചെറിയ വാഹനങ്ങളും ഇതു വഴി സഞ്ചരിക്കുന്നുണ്ട്‌. രാത്രിയില്‍ ചരക്ക്‌ ലോറികളുടെ തിരക്കുള്ള പാത കൂടിയാണിത്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...