പുതമണ്‍ പാലത്തിലെ വിള്ളല്‍ : വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി – റാന്നി റോഡില്‍ പെരുന്തോടിന് കുറുകെയുള്ള പുതമണ്‍ പാലത്തിന്‍റെ ബീമിലും അബട്ട്‌മെന്റിലും വിള്ളല്‍ ഉണ്ടായത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതുപ്രകാരം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധനയ്ക്ക് എത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  പുതമണ്‍ പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. 70 വര്‍ഷം പഴക്കമുള്ള പാലമായതിനാല്‍ പൂര്‍ണമായുള്ള പുനര്‍ നിര്‍മാണം നടത്തണമെന്നാണ്  ആദ്യഘട്ട പരിശോധനയില്‍ മനസിലാകുന്നതെന്നും വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച ശേഷം അടിയന്തരമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതും പാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയുമോ എന്നതുള്‍പ്പെടെയുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ്, മോട്ടോര്‍വാഹന, തദ്ദേശ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വെള്ളിയാഴ്ച 12 ന് ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

പാലത്തിന്‍റെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ഭരണകൂടവും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള ക്രമീകരങ്ങള്‍ നടത്തിയിട്ടുണ്ട്. പാലത്തിന്‍റെ അപകടവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്ക് ശേഷം  വിവരം അറിയിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ്  പാലത്തില്‍ വിള്ളല്‍ കാണപ്പെട്ടത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീന രാജന്‍, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, വൈസ് പ്രസിഡന്റ് ഗീതാ കുമാരി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രഹാം, വാര്‍ഡ് മെമ്പര്‍മാരായ അമ്പിളി വാസുകുട്ടന്‍, വി.എസ്. ആമിന തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...