പ്രായമായ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൈക്കോ കില്ലറെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അയോധ്യയില്‍ 50 ദിവസത്തിനിടെ നാല് പ്രായമായ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൈക്കോ കില്ലറെ പോലീസ് അറസ്റ്റ് ചെയ്തു. അയോധ്യ, ബരാബങ്കി ജില്ലകളിലാണ് എല്ലാസംഭവങ്ങളും നടന്നത്.ഒരു കാരണവുമില്ലാതെയാണ് യുവാവ് അജ്ഞാതരായ വൃദ്ധകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

അയോധ്യയിലെ മാവായ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് 24 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ബരാബങ്കിയില്‍ മൂന്ന് സ്ത്രീകളെയും അയോധ്യയില്‍ ഒരു സ്ത്രീയെയും പ്രതി അമരേന്ദ്ര റാവത്ത് കൊലപ്പെടുത്തിയെന്ന് അയോധ്യ അഡീഷണല്‍ എസ്പി അതുല്‍ കുമാര്‍ സോങ്കര്‍ പറഞ്ഞു. നാല് കൊലപാതകങ്ങളും ഒരേ രീതിയിലാണ് ഇയാള്‍ നടത്തിയത്. സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയത്.

ബരാബങ്കിയിലെ സര്‍വ ഗ്രാമത്തിലെ താമസക്കാരനാണ് 24കാരനായ അമരേന്ദ്ര. ഇയാളുടെ പക്കല്‍ നിന്ന് പോണ്‍ ക്ലിപ്പുകള്‍ അടങ്ങിയ മൊബൈല്‍ കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ തന്‍റെ പിതാവ് 3 വിവാഹങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി പറഞ്ഞു. സൈക്കോ കില്ലറുടെ അറസ്റ്റ് പോലീസ് സ്ഥിരീകരിച്ചു.

2022 ഡിസംബര്‍ 5 ന് മാവായിലെ ഖുഷിതി ഗ്രാമത്തില്‍ നിന്നുള്ള 60 വയസ്സുള്ള ഒരു സ്ത്രീ രാവിലെ വീടുവിട്ടിറങ്ങി. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കി. അടുത്ത ദിവസം പോലീസ് നഗ്നമായ മൃതദേഹം കണ്ടെത്തി. മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ട്. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഡിസംബര്‍ 17 ന് രാംസനേഹി ഘട്ടിലെ ഇബ്രാഹിമാബാദ് ഗ്രാമത്തിലെ വയലില്‍ 62 കാരിയായ സ്ത്രീയുടെ മൃതദേഹം സമാനമായ അവസ്ഥയില്‍ കണ്ടെത്തി. ബരാബങ്കിയിലെ രാംസനേഹി ഘട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ തഥര്‍ഹ ഗ്രാമത്തില്‍ ഡിസംബര്‍ 29 ന് ഒരു സ്ത്രീയെ കാണാതായിരുന്നു. അടുത്ത ദിവസം വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഈ സ്ത്രീക്ക് 55 വയസ്സായിരുന്നു. കൊലപാതകത്തിന്‍റെ മാതൃക സമാനമാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...