ഡല്‍ഹി:ഡല്‍ഹിയില്‍ പടക്ക നിരോധനം ഈ വര്‍ഷവും തുടരും. ദീപാവലിക്ക് പടക്കങ്ങളുടെ ഉല്‍പ്പാദനവും വില്‍പ്പനയും ഉപയോഗവും പൂര്‍ണമായി നിരോധിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.2023 ജനുവരി 1 വരെ ഈ നിയന്ത്രണം തുടരും.പരിസ്ഥിതി കണക്കിലെടുത്താണ് ഡല്‍ഹി സര്‍ക്കാര്‍ പടക്ക നിരോധനം തുടരാന്‍ തീരുമാനിച്ചത്. ഇത്തവണ ഓണ്‍ലൈന്‍ പടക്കം വില്‍പന/വിതരണത്തിനും നിരോധനം ഉണ്ടാകും. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ഡല്‍ഹി പൊലീസ്, ഡിപിസിസി, റവന്യൂ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കും.
ശീതകാല പ്രവര്‍ത്തന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും യോഗം ചേര്‍ന്നതായി മറ്റൊരു ട്വീറ്റില്‍ ഗോപാല്‍ റായ് പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാക്കിയ 15 ഫോക്കസ് പോയിന്റുകളില്‍ വിശദമായ പദ്ധതികള്‍ തയ്യാറാക്കാന്‍ 30 ഓളം വകുപ്പുകളെ ചുമതലപ്പെടുത്തി. 15നകം എല്ലാ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് എടുത്ത് വിശദമായ ശീതകാല കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പരിസ്ഥിതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.