ഡല്‍ഹിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ തുടര്‍ന്ന് നിതീഷ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നണി ലക്ഷ്യമിട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡല്‍ഹിയില്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ എ.കെ.ജി ഭവനില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും അജോയ്ഭവനില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയെയും ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി നേതാവുമായ അരവിന്ദ് കേജ‌്‌രിവാളിനെയുംകണ്ടു. കേജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡല്‍ഹി സര്‍ക്കാരിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളും വിദ്യാഭ്യാസ-ആരോഗ്യമേഖലയില്‍ കൈവരിച്ച പുരോഗതിയും ചര്‍ച്ചയായെന്ന് കേജ്‌രിവാള്‍ പിന്നീട് ട്വീറ്റു ചെയ്‌തു. മുന്‍ ഹരിയാന മുഖ്യമന്ത്രിയും ഐ.എന്‍.എല്‍.ഡി നേതാവുമായ ഓം പ്രകാശ് ചൗട്ടാലയെ അദ്ദേഹത്തിന്റെ ഗുരുഗ്രാമിലെ വസതിയില്‍ കുമാര്‍ കണ്ടിരുന്നു. സെപ്തംബര്‍ 25ന് ഹരിയാനയില്‍ നടക്കുന്ന ഐ.എന്‍.എല്‍.ഡിയുടെ റാലിയില്‍ ബീഹാര്‍ സഖ്യകക്ഷി നേതാവ് തേജസ്വി യാദവിനൊപ്പം പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെയും അദ്ദേഹം കണ്ടേക്കും. ബീഹാറില്‍ ബി.ജെ.പിയുമായുള്ള സഖ്യം ജെ.ഡി.യു അവസാനിപ്പിച്ചതിന് പിന്നാലെയാണ് കുമാറിന്റെ ഡല്‍ഹി യാത്ര. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെയും അദ്ദേഹം കണ്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...