Monday, May 20, 2024 12:27 pm

ഞള്ളൂർ വനഭാഗത്ത് ക്രാഷ് ബാരിയർ നിർമ്മിക്കണം ; ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അപകടങ്ങൾ തുടർ കഥയാകുന്ന തണ്ണിത്തോട് റോഡിലെ ഞള്ളൂർ വന ഭാഗത്ത്‌ അപകടകരമായ സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിൽ കാർ, ലോറി, ബൈക്ക് തുടങ്ങി നിരവധി വാഹനങ്ങൾ ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുണ്ട്. ഞള്ളൂർ മുതൽ എലിമുള്ളുംപ്ലാക്കൽ വരെയുള്ള ഭാഗത്ത്‌ റോഡിൽ തുടർച്ചയായി ഉള്ള വളവുകൾ ഇവിടെ അപകടം വർധിപ്പിക്കുന്നു. മാത്രമല്ല വന മേഖലയിൽ കൂടി ഉള്ള വാഹനങ്ങളുടെ അമിത വേഗതയും അപകടം വർധിപ്പിക്കുന്നു. യാത്രക്കിടയിൽ നിയന്ത്രണം നഷ്ട്ടപ്പെടുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിയുന്ന അപകടങ്ങളാണ് ഇവിടെ ഏറ്റവും കൂടുതൽ സംഭവിച്ചിരിക്കുന്നത്.

വാഹനം പലപ്പോഴും മറിയുന്ന ഉത്തരകുമാരംപേരൂർ ഫോറസ്റ്റേഷന് സമീപം വളവിൽ ക്രാഷ് ബാരിയറുകളും അധികൃതർ സ്ഥാപിച്ചിട്ടില്ല. വലിയ കയറ്റങ്ങൾ ഉള്ള ഭാഗത്ത്‌ വാഹനങ്ങൾ കയറ്റം കയറാൻ ആകാതെ പുറകോട്ട് മറിഞ്ഞ സംഭവങ്ങളും അനവധിയാണ്. കോന്നി തണ്ണിത്തോട്, കരിമാൻതോട്, ചിറ്റാർ, സീതത്തോട് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രധാന പാതയും ഇതാണു. ഇതിന് സമീപം ഉള്ള പലഭാഗത്തും ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടും ഇവിടെ സ്ഥാപിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

0
കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട്...

റാന്നി – കോന്നി താലൂക്കുകളിൽ അനധികൃത പാറമടകൾ വ്യാപകം – പരിശോധനകള്‍ പ്രഹസനം

0
പത്തനംതിട്ട : റാന്നി, കോന്നി താലൂക്കുകളിൽ അനധികൃത പാറമടകൾ ദിനംപ്രതി പെരുകുന്നു....

മാരൂർ എൻ.എസ്.എസ്. കരയോഗത്തിന്‍റെ കുടുംബസംഗമം നടന്നു

0
മാരൂർ : 3620-ാം നമ്പർ മാരൂർ എൻ.എസ്.എസ്. കരയോഗത്തിന്‍റെ കുടുംബസംഗമം എൻ.എസ്.എസ്....

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പ്രസക്തിയില്ല : മസാല ബോണ്ട് കേസില്‍ ഇഡി അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. തെരഞ്ഞെടുപ്പ്...