ട്രെ​യി​നു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് ലെ​വ​ല്‍ ക്രോ​സി​ലെ ഗേ​റ്റ് അ​ട​ച്ചി​ല്ല ; ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്തി​യ​ിട്ടു

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ : ട്രെ​യി​നു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് ലെ​വ​ല്‍ ക്രോ​സി​ലെ ഗേ​റ്റ് അ​ട​ച്ചി​ല്ല. അ​പ​ക​ടം തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റുമാര്‍ ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്തി​യിട്ടു. ആ​ലു​വ ഗാ​രേ​ജി​ന് സ​മീ​പ​ത്തെ റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ ഇന്നലെ വൈ​കീ​ട്ട് 6.30നാ​ണ് സം​ഭ​വം. ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു, പാ​ല​ക്കാ​ട്-​പു​ന​ലൂ​ര്‍ ട്രെ​യി​നു​ക​ള്‍ ഇ​രു​ദി​ശ​യി​ലും ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്താ​ണ് റെ​യി​ല്‍​വേ ഗേ​റ്റ് തു​റ​ന്നു​കി​ട​ന്ന​ത്. ദൂരെ നിന്നും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത് എ​ന്‍​ജി​ന്‍ ഡ്രൈ​വ​ര്‍​മാ​ര്‍ ക​ണ്ട​തോ​ടെ ഗേ​റ്റി​ന് തൊ​ട്ട് മു​മ്പായി തു​ട​ര്‍​ച്ച​യാ​യി സൈ​റ​ണ്‍ മു​ഴ​ക്കി ട്രെ​യി​ന്‍ നി​ര്‍​ത്തി.

ഈ ​സ​മ​യ​ത്തും ലെവല്‍ ക്രോസ്സിലൂടെ ആളുകളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. സൈ​റ​ണ്‍ കേ​ട്ട​ശേ​ഷ​മാ​ണ് ട്രെ​യി​ന്‍ ഗേ​റ്റി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ട വി​വ​രം ഗേ​റ്റ് കീ​പ്പ​ര്‍ അ​റി​ഞ്ഞ​ത​​ത്രേ. ഇ​തേ​തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ വേ​ഗം ക​ട​ത്തി​വി​ട്ട് ഗേ​റ്റ് അ​ട​ച്ചു. ഇ​തി​ന് ശേ​ഷ​മാ​ണ് ട്രെ​യി​നു​ക​ള്‍ ക​ട​ന്നു​പോ​യ​ത്. ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ട്രെ​യി​നു​ക​ള്‍ വ​രു​ന്ന​താ​യു​ള്ള അ​റി​യി​പ്പ് ത​നി​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ഗേ​റ്റ് കീ​പ്പ​റുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...