കോവിഡ് ബാധിച്ചില്ല, സ്‌കൂള്‍ നിലവാരം ഉയര്‍ന്നുതന്നെ ; കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ മുന്നില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സ്‌കൂളുകളുടെ നിലവാരം തകര്‍ത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രകടനനിലവാര സൂചിക (പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് -പി.ജി.ഐ.).ക്ലാസ് മുറികളിലെ കാര്യക്ഷമമായ സംവാദം, അടിസ്ഥാനസൗകര്യം, സ്‌കൂളുകളിലെ സുരക്ഷിതത്വം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയവ മാനദണ്ഡമാക്കി രാജ്യത്തെ സ്‌കൂളുകളുടെ പ്രകടനം ജില്ലാ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന സൂചികയാണിത്. 2018-’19, 2019-’20 വര്‍ഷങ്ങളിലെ കണക്ക് ഒന്നിച്ചാണ് ഇത്തവണയിറക്കിയത്. 725 ജില്ലകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ മാനദണ്ഡമാക്കിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്.
സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തി പൊതുവിദ്യാഭ്യാസരംഗത്തെ ഉന്നമനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് പി.ജി.ഐ.യിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. കോവിഡ് തരംഗം വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റത്തിന് വഴിവെച്ചതായി റിപ്പോര്‍ട്ടിലുണ്ട്. രണ്ടുവര്‍ഷം കൊണ്ട് ഭൂരിഭാഗം സ്‌കൂളുകളും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്കു ചുവടുവെച്ചത് വിദ്യാഭ്യാസരംഗത്ത് മാറ്റമുണ്ടാക്കി.
2018-’19നെ അപേക്ഷിച്ച്‌ 2019-’20 രാജ്യത്തെ എട്ടു ജില്ലകള്‍ സൂചികയില്‍ 20 ശതമാനം മെച്ചപ്പെട്ടു. 14 ജില്ലകള്‍ പത്തുശതമാനത്തിന്റെയും 423 എണ്ണം പത്തില്‍ കുറവു ശതമാനത്തിന്റെയും മെച്ചം കാണിച്ചു. ആകെ 600 മാര്‍ക്കിലാണ് നിലവാരമളന്നത്. കേരളമുള്‍പ്പെടെ ഏഴു സംസ്ഥാനങ്ങള്‍ മുന്നില്‍ കേരളം, ബിഹാര്‍, ചണ്ഡീഗഢ്, ഗുജറാത്ത്, കര്‍ണാടകം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2018-’19, 2019-’20 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാന്നൂറിലേറെ പോയന്റ് നേടി മികവു നിലനിര്‍ത്തി. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, സിക്കിം, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മുന്നൂറിലേറെ പോയന്റുകള്‍ നേടി. മണിപ്പുര്‍, ജമ്മുകശ്മീര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകള്‍ക്ക് 200 പോയന്റ് ലഭിച്ചു. ഡല്‍ഹി, അന്തമാന്‍ നിക്കോബാര്‍, ദാദ്ര നഗര്‍ ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ നാനൂറിനു മുകളില്‍ പോയന്റ് നേടിയപ്പോള്‍ ഗോവയ്ക്ക് മുന്നൂറിനു താഴെ പോയന്റാണു ലഭിച്ചത്.
2018-’19ലെ സൂചിക പ്രകാരം കേരളത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ സ്‌കൂളുകളുകളാണ് മികവില്‍ ഏറ്റവും മുന്നില്‍. തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കാസര്‍കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവയാണ് യഥാക്രമം മറ്റു സ്ഥാനങ്ങളില്‍. 2019-’20-ലെ സൂചിക പ്രകാരം തിരുവനന്തപുരമാണു മുന്നില്‍. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...