പത്തനംതിട്ട: ഇടിച്ചു തകര്‍ന്ന പുതിയ സ്വിഫ്റ്റ് ഡിസയർ കാര്‍ 66,408 രൂപക്ക് പണിത് പുത്തന്‍ വണ്ടിയെന്നു പറഞ്ഞ് വിറ്റു. മാരുതി അംഗീകൃത ഡീലർ ആയ കുമ്പഴ ഇൻഡസ് മോട്ടോഴ്സ് ആണ് പുത്തന്‍ വണ്ടി എടുക്കാന്‍ വന്നയാളോട് ഈ കൊടും ചതി ചെയ്തത്. കുമ്പഴ മേലേമണ്ണിൽ റോബി ഫിലിപ്പിനാണ് ആക്രി വണ്ടി പുത്തന്‍ സ്വിഫ്റ്റ് ഡിസയർ ആണെന്നു പറഞ്ഞു കൊണ്ടുനടക്കേണ്ടി വന്നത്. ചതി മനസ്സിലാക്കിയ റോബി ഫിലിപ്പ് പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയെ അഭയം പ്രാപിക്കുകയായിരുന്നു. ഇൻഡസ് മോട്ടോഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ പരാതിക്കാരന് വണ്ടി വിലയും നഷ്ടപരിഹാരവും ഉള്‍പ്പെടെ 7,04,033 രൂപാ നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചു.
റോബി ഫിലിപ്പ് കുമ്പഴ ഇൻഡസ് മോട്ടോഴ്സ് കമ്പനിയിൽ നിന്നും 2014 ജൂലൈ മാസത്തിൽ 6,44,033 രൂപാ വില നൽകി ബ്രാൻഡ് ന്യൂ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ബുക്ക് ചെയ്ത് വാങ്ങിയിരുന്നു. 2015 ഡിസംബർ മാസത്തിൽ ബോണറ്റ് ഭാഗത്തെ പെയിന്റ് പൊരിഞ്ഞ് ഇളകാൻ തുടങ്ങി. ഈ വിവരം ഇൻഡസിൽ എത്തി ബോദ്ധ്യപ്പെടുത്തിയെങ്കിലും അവർ ഗൌനിച്ചില്ല. ഇതുപോലെ എത്ര എണ്ണം കാണുന്നതാ ഞങ്ങള്‍ എന്ന ഭാവം മുഖത്ത് നിഴലിച്ചിരുന്നു. സംശയം തോന്നിയ റോബി കാറിന്റെ സർവ്വീസ് റെക്കോർഡ് പരിശോധിച്ചപ്പോൾ (വാര്‍ത്തയുടെ അവസാനം ഇതെങ്ങനെ പരിശോധിച്ചു എന്നറിയാം) ഈ കാർ ഡെലിവറി ചെയ്യുന്നതിന് മുമ്പ് കോതമംഗലം ഇൻഡസ് മോട്ടോഴ്സിൽ രണ്ട് തവണയായി 66,408 രൂപയുടെ ബോഡി റിപ്പയറിംഗ് വർക്ക് ചെയ്തതായി കണ്ടു. ഇന്‍ഷുറന്‍സ് ക്ലയിം തുകയും ഇവര്‍ കൈപ്പറ്റിയിരുന്നു. ഇടിച്ചു ചുരുണ്ട ഈ വണ്ടിയാണ് പണിത് ബ്രാൻഡ് ന്യൂ കാര്‍ എന്നുപറഞ്ഞ് പുത്തന്‍ വണ്ടി എടുക്കാന്‍ വന്നയാളുടെ തലയില്‍ കെട്ടിവെച്ചത്. കുമ്പഴയില്‍ പ്രവര്‍ത്തിക്കുന്ന ഇൻഡസ് മോട്ടോഴ്സ്, കുമ്പഴ സ്വദേശിയായ റോബിക്കുതന്നെയാണ് ഈ എട്ടിന്റെ പണി കൊടുത്തത്.
ചതിക്കപ്പെട്ടതിനെ തുടര്‍ന്ന് റോബി പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ മുമ്പാകെ പരാതി നല്‍കുകയായിരുന്നു. രണ്ട് കക്ഷികളും അഭിഭാഷകർ മുഖേന കോടതിയിൽ ഹാജരായി തെളിവുകൾ നൽകി. തെളിവുകൾ പരിശോധിച്ച കമ്മീഷന് ഈ വാഹനം 30/04/2014, 19/05/2014 തീയതികളിലായി 66,408 രൂപയുടെ ബോഡി റിപ്പയറിംഗ് വർക്ക് ചെയ്തതാണെന്ന് ബോദ്ധ്യപ്പെട്ടു. ഹർജി കക്ഷിയെ മനപ്പൂർവ്വമായി കബളിപ്പിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണ് എതിർകക്ഷി പ്രവർത്തിച്ചതെന്നും അതിനാല്‍ കാറിന്റെ വിലയായ 6,44,033 രൂപ കമ്മീഷനിൽ ഹർജി ഫയൽ ചെയ്ത 31/05/2019 മുതൽ 9 % പലിശയോട് കൂടി നൽകാനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും ചേർത്ത് 7,40,033 രൂപയും പലിശയും എതിർകക്ഷി ഹർജി കക്ഷിക്ക് നൽകണമെന്ന് കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു. ഹർജി കക്ഷിക്കുവേണ്ടി അഭിഭാഷകരായ ഷിലു മുരളീധരൻ, പി.സി.ഹരി എന്നിവർ ഹാജരായി.
—
നിങ്ങളുടെ മാരുതി വാഹനവും ഒന്ന് ചെക്ക് ചെയ്തോളൂ
മാരുതി കമ്പിനി തങ്ങളുടെ വാഹനം എടുക്കുന്നവര്‍ക്ക് നല്‍കുന്ന ഒരു സേവനമാണ് ഈ ആപ്പ്. പ്ലേ സ്റ്റോറില്‍ ഈ ആപ്പ് ലഭിക്കും. എന്നാല്‍ മാരുതി വാഹന ഉടമക്കു മാത്രമേ ഈ ആപ്പ് ലോഗിന്‍ ചെയ്ത് കയറുവാന്‍ പറ്റൂ. വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പരും മറ്റ് അനുബന്ധ വിവരങ്ങളും ഫോണ്‍ നമ്പരുമൊക്കെ ആവശ്യമാണ്. Maruti Suzuki Rewards എന്നാണ് ആപ്പിന്റെ പേര്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.