രണ്ട് പതിറ്റാണ്ടിലേറെ രഞ്ജി ട്രോഫി കളിച്ച ജീന്ദര്‍ ഗോയല്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിയാന : രണ്ട് പതിറ്റാണ്ടിലേറെ രഞ്ജി ട്രോഫി കളിച്ച ജീന്ദര്‍ ഗോയല്‍ (77) അന്തരിച്ചു. ഹരിയാനായുടെ താരമായിരുന്ന ഗോയല്‍ രഞ്ജി ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൌളറാണ്. 637 വിക്കറ്റുകളാണ് ഓഫ് സ്പിന്നര്‍ വീഴ്ത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആകെ 157 മത്സരങ്ങളില്‍ 750 വിക്കറ്റുകള്‍ വീഴ്ത്തി. ഹരിയാനയ്ക്ക് പുറമെ പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ക്കു വേണ്ടി ഗോയല്‍ കളിച്ചു.

ഇന്ത്യന്‍ ടീമില്‍ സ്പിന്നറായി ഇതിഹാസ താരം ബിഷന്‍ സിങ് ബേദി ഉണ്ടായിരുന്നതിനാല്‍ ഗോയലിന് ഒരിക്കല്‍പ്പോലും അവസരം കിട്ടിയില്ല. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ഭാര്യയും മകന്‍ നിതിന്‍ ഗോയലുമുള്‍പ്പെടുന്നതാണ് കുടുംബം.

17 തവണ 10 വിക്കറ്റ് നേട്ടം കൊയ്ത അദ്ദേഹം 53 തവണ അഞ്ചു വിക്കറ്റ് നേട്ടത്തിനും അവകാശിയായിട്ടുണ്ട്. 2017ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവന പരിഗണിച്ച്‌ ബിസിസിഐ ഗോയലിനെ സികെ നായിഡു ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...