കൊറോണ ; സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതുസംബന്ധിച്ച ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുന്ന സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മെയ് 4 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ കേരളത്തില്‍ ഉറവിടമറിയാത്ത 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശേഷമുള്ള ദിവസങ്ങളില്‍ രോഗം ബാധിച്ച ഇരുപതിലേറെ പേരുടെ ഉറവിടവും വ്യക്തമല്ല. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതിനൊപ്പം ആശങ്ക പരത്തുന്നതാണ് ഇവിടെ നിന്ന് പോയവര്‍ക്ക് മറ്റിടങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതും. നിശബ്ദ രോഗവ്യാപനത്തിന്റെ സൂചനയായാണ് ഇതിനെ വിദഗ്ധര്‍ കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...