വര്‍ക്കല സ്വദേശിയുടെ ദുരൂഹമരണം : സിസിടി ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്കല സ്വദേശി ഷൈജുവിന്റെ മരണത്തിനു മുന്‍പുള്ള സിസിടി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ആത്മഹത്യ ചെയ്ത കെട്ടിടത്തിലേക്ക് നടന്നു പോകുന്ന സിസിടിവി  ദൃശ്യങ്ങളാണ് ശ്രീകാര്യം പോലീസിന് ലഭിച്ചത്. ഷൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കെട്ടിടത്തിന്റെ  എതിര്‍വശത്തുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ ഷൈജു ഒറ്റക്ക് നടന്ന് പോകുന്നതായാണ് കാണുന്നത്.

ഷൈജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ  തലേദിവസം വൈകിട്ട് 5.34ന് ഉള്ള ദൃശ്യമാണ് പോലീസിന് ലഭിച്ചത്. അതേസമയം മറ്റാരും ഷൈജുവിന്റെ കൂടെ ഇല്ലാത്തതിനാല്‍ ആത്മഹത്യയാകാനാണ് സാധ്യത എന്നാണ് അന്വേഷണ സംഘത്തിന്റെ  വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടിയതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുവെന്ന് ശ്രീകാര്യം പോലീസ് പറഞ്ഞു. ഈ മാസം 15നാണ് വര്‍ക്കല സ്വദേശിയായ ഷൈജുവിനെ ശ്രീകാര്യത്തെ സ്വകാര്യ കെട്ടിടത്തിന് പുറകുവശത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...