ഇടമുറി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ – വർക്ക് ഇന്റഗ്രേറ്റഡ് ലാബ്’ സജ്ജമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: സമഗ്ര ശിക്ഷാ കേരളം കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സംയോജിത തൊഴിൽ പരീക്ഷണശാല ”ക്രിയേറ്റീവ് കോർണർ” റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇടമുറി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളിലൂടെ പാഠപുസ്തകങ്ങളിലെ ആശയങ്ങളെ രസകരവും ക്രിയാത്മകവുമായി കുട്ടികൾക്ക് അനുഭവവേദ്യമാക്കുക, കുട്ടികൾക്ക് വിവിധ തൊഴിൽ മേഖലകളിലെ തൊഴിലുപകരണങ്ങളെ പരിചയപ്പെടുത്തുക, കുട്ടികളിൽ തൊഴിൽ നൈപുണ്യകളും ജീവിത നൈപുണികളും വളർത്തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൂടുതൽ അർത്ഥപൂർണ്ണമാക്കുക എന്നിവയാണ് ക്രിയേറ്റീവ് കോർണർ – വർക്ക് ഇന്റഗ്രേറ്റഡ് ലാബ് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

കാർഷിക പ്രവർത്തനങ്ങൾ, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, വയറിങ്, കുക്കിംഗ്, ഫാഷൻ ടെക്നോളജി, വുഡ് വർക്ക്, കോമൺ ടൂൾസ് എന്നിവയിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുകയാണ് ലക്ഷ്യം. ക്രിയേറ്റീവ് കോർണർ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം പദ്ധതി വിശദീകരണം നടത്തി. പി.ടി എ പ്രസിഡന്റ് കെ.എസ് സുനിൽ കുമാർ, പ്രിൻസിപ്പൽ എസ്.എല്‍ ബിവിൻ, പ്രഥമാധ്യാപകൻ എം.കെ മോഹൻദാസ്, അധ്യാപകരായ ആർ. പ്രസാദ്, കെ.കെ.ശശീന്ദ്രൻ, സി.ജി.ഉമേഷ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ് ദീപ്തി, സ്കൂൾ കൗൺസിലർ ആർ. രജനി എന്നിവർ പ്രസംഗിച്ചു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയുമായുള്ള കരാറിൽ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ...

0
തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക്...

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യ ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ

0
കണ്ണൂർ : പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ...

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ് ; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം...

0
കോഴിക്കോട്: വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അദ്ധ്യാപികമാർ...

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...