ന്യൂഡൽഹി : ഋഷഭ് പന്ത്, ശിഖർ ധവാൻ എന്നിവരടക്കം വിവിധ തലമുറയിൽപ്പെട്ട ക്രിക്കറ്റ് താരങ്ങൾക്കൊപ്പം പ്രവർത്തിച്ച പരിശീലകൻ താരക് സിൻഹ (71) അന്തരിച്ചു. ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സ്ഥിതി അടുത്തിടെ ഗുരുതരമായിരുന്നു. ദേശ് പ്രേം ആസാദ്, ഗുർചരൺ സിങ്, രമാകാന്ത് അച്രേക്കർ, സുനിതാ ശർമ്മ എന്നിവർക്ക് ശേഷം ദ്രോണാചാര്യ അവാർഡ് ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകനായിരുന്നു താരക് സിൻഹ.
2018 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുന്നത്. ഋഷഭ് പന്ത്, ശിഖർ ധവാൻ എന്നിവർക്കു പുറമെ ആശിഷ് നെഹ്റ, സഞ്ജീവ് ശർമ, ആകാശ് ചോപ്ര, അഞ്ജും ചോപ്ര, സുരേന്ദർ ഖന്ന, രൺധീർ സിങ്, രമൺ ലാംബ, മനോജ് പ്രഭാകർ, അജയ് ശർമ, കെ.പി. ഭാസ്കർ, അതുൽ വാസൻ എന്നീ താരങ്ങളെയും താരക് സിൻഹ പരിശീലിപ്പിച്ചിട്ടുണ്ട്.