ക്രിക്കറ്റ് പരിശീലനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ച പരിശീലകന് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിക്കറ്റ് പരിശീലനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ച പരിശീലകന് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും. തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എമ്മിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്കെതിരെ ആറ് കേസുകൾ നിലവിലുണ്ട്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലേക്ക് പെൺകുട്ടിയെത്തുന്നത്. പരിശീലനത്തിന് എന്ന പേരിൽ ജിമ്മിലേയ്ക്ക് കൊണ്ട് പോയി കോച്ച് പീഡിപ്പിച്ചെന്നാണ് കേസ്. നഗ്നഫോട്ടോ എടുത്ത് നിൽകാനും നിബന്ധിച്ചെന്നും വിസമ്മതിച്ച കുട്ടിക്ക് പരിശീലനം നിഷേധിച്ചെന്നും പരാതിയുണ്ട്. തുടർന്ന് പരിശീലന കേന്ദ്രം വിട്ടുപോയ കുട്ടി നാല് വർഷത്തിന് ശേഷമാണ് പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ സമാന സ്വഭാവമുള്ള പരാതികൾ വേറെയും എത്തി.

ആറ് കേസാണ് പരിശീലകനെതിരെ നിലവിലുള്ളത്, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി 16 വർഷം കഠിനതടവിനും 24000 രൂപ പിഴയുമാണ് ശിക്ഷ. തടവുശിക്ഷ അഞ്ച് വർഷം അനുഭവിച്ചാൽ മതി. നഷ്ടപരിഹാരത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...

റഷ്യ-യുക്രൈൻ സമാധാന ചർച്ച : യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പുതിൻ

0
മോസ്കോ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്...

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

മദ്യപാനത്തിനിടെ വാക്കുതർക്കം ; ഇടുക്കിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

0
പുല്ലുപാറ : ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളംകാട് സ്വദേശി...