തിരുവനന്തപുരം: ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കും. ബിസിസിഐ പുറത്തിറക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഉള്‍പ്പെട്ടത്. അഹമ്മദാബാദ്, നാഗ്പുര്‍, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, ലക്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ഇന്‍ഡോര്‍, ധരംശാല, ചെന്നൈ എന്നീ വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്.
പരിശീലന മത്സരങ്ങള്‍ ഉള്‍പ്പടെ ഇവിടെയായിരിക്കും നടത്തുക. ഇവയില്‍ ഏഴു വേദികളില്‍ മാത്രമായിരിക്കും ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ ഉണ്ടാകുക. ഐപിഎല്ലിന് ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഒക്ടോബര്‍ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് പാകിസ്താന്‍ ബെംഗളൂരുവിലും ചെന്നൈയിലുമാവും അധികം മത്സരങ്ങളും കളിക്കുക.