ഭർത്താവ് മരിച്ചു, എനിക്ക് ഒരു കുട്ടി ഉണ്ട്, വിവാഹത്തിന് താൽപര്യമില്ലെന്ന് പറഞ്ഞതാണ് ; ബസിൽ കുത്തേറ്റ യുവതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഭര്‍ത്താവ് മരിച്ചതാണെന്നും തനിക്ക് ഒരു കുട്ടി ഉണ്ടെന്നും വിവാഹത്തിന് താല്പര്യം ഇല്ലെന്നും യുവാവിനോട് പറഞ്ഞിരുന്നതായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ യുവാവിന്റെ കുത്തേറ്റ യുവതി വ്യക്തമാക്കി. അങ്കമാലിയില്‍ നിന്ന് സനിലിനെ കണ്ടിരുന്നുവെന്ന് യുവതി പറഞ്ഞു. യുവാവിനെ ഭയന്ന് അയാള്‍ അറിയാതെയാണ് താന്‍ ബസില്‍ കയറിയത്. പക്ഷെ എടപ്പാള്‍ സ്റ്റോപ്പില്‍ ബസ് എത്തിയപ്പോള്‍ യുവാവും ബസില്‍ കയറി. മറ്റൊരാളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞാണ് സനല്‍ തന്നെ ആക്രമിച്ചതെന്ന് യുവതി പറയുന്നു.

ബാഗില്‍ സൂക്ഷിച്ച കത്തിയെടുത്ത് അപ്രതീക്ഷിതമായി കുത്തുകയായിരുന്നു. യുവാവിന് തന്നെ ഇഷ്ടമായിരുന്നു. ഒരു കുട്ടി ഉള്ള തനിക്ക് ഭര്‍ത്താവ് മരിച്ചതിനാല്‍ യുവാവുമായി വിവാഹത്തിന് താത്പര്യം ഇല്ലെന്ന് പറഞ്ഞു മനസിലാക്കിയിരുന്നു. വീട്ടുകാരും എതിര്‍ത്തിരുന്നുവെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗൂഡല്ലൂര്‍ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനില്‍ കുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

0
കാസർകോട് : "ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക...

കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ

0
ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി...

ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍ മുന്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍

0
കൊച്ചി: കേരളത്തിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍...

സുകുമാരൻ നായര്‍ക്കെതിരെ പരോഷ വിമര്‍ശനവുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ പരോഷ വിമര്‍ശനവുമായി...