ആലപ്പുഴ : ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെ തിരോധാനം കൃത്യമായി ഇടവേളകളിലാണെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ആറുവർഷത്തെ ഇടവേളകളിലാണ് സ്ത്രീകൾ കാണാതായതെന്നാണ് വിലയിരുത്തൽ. ജെയ്നമ്മയെ പരിചയമുണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയിട്ടുണ്ട്. തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയിട്ടില്ല. പ്രാർത്ഥനാസംഘങ്ങളിലൂടെയാണ് ജയ്നമ്മയെ പരിചയപ്പെട്ടതെന്നും ആലപ്പുഴ കൃപാസനത്തിലടക്കം ജയ്നമ്മയോടൊപ്പം പോയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ മൊഴി നൽകിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നത്. 2012ന് ശേഷം സെബാസ്റ്റ്യൻ ബാങ്കുകളിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. പണം കയ്യിൽ കൊണ്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്. ബിന്ദുവിന്റെ തിരോധാനത്തിന് ശേഷമാണ് സെബാസ്റ്റ്യൻ ഈ നീക്കം നടത്തിയത്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. വീട്ടുമുറ്റത്ത് സെബാസ്റ്റ്യൻ ഇട്ടിരുന്ന കാറും പരിശോധിച്ചു. മാസങ്ങൾക്ക് മുമ്പാണ് സെബാസ്റ്റ്യൻ ഈ വാഹനം വീട്ടുമുറ്റത്ത് എത്തിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























