Sunday, April 13, 2025 7:49 pm

പീഡനക്കേസുകളില്‍ പ്രതിയായ മലയന്‍കീഴ് മുന്‍ സി.ഐ എ.വി സൈജുവിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ‌ഡി.ജി.പി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പീഡനക്കേസുകളില്‍ ജാമ്യം നേടാന്‍ ഹൈക്കോടതിയില്‍ വ്യാജരേഖ നല്‍കിയതുമടക്കം നാല് കേസുകളില്‍ പ്രതിയായ മലയന്‍കീഴ് മുന്‍ സി.ഐ എ.വി സൈജുവിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ‌ഡി.ജി.പി ഉത്തരവിട്ടു. സി.ഐയെ അറസ്റ്റ് ചെയ്യാത്തതിന് തിരുവനന്തപുരം റൂറല്‍ എസ്.പി ഡി.ശില്‍പ്പയെ ഡി.ജി.പി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പോലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ നേതാവായിരുന്നു സൈജു. സംഘടനാ സ്വാധീനമുപയോഗിച്ചാണ് അറസ്റ്റില്‍ നിന്ന് സൈജു രക്ഷപെടുന്നത്. റൂറല്‍ എസ്.പിയെപ്പോലും സംഘടനയിലെ വമ്പന്മാര്‍ വിരട്ടുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സൈജുവിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വനിതാ ഡോക്ടറെയും കുടുംബസുഹൃത്തിനെയും പീഡിപ്പിച്ച കേസിലും പ്രതിയാവുകയും ഇതിലൊരു പീഡനക്കേസില്‍ ജാമ്യം നേടാന്‍ ഹൈക്കോടതിയില്‍ വ്യാജരേഖ നല്‍കിയതിന് വീണ്ടും കേസില്‍ കുരുങ്ങുകയും ചെയ്ത സി.ഐ എ.വി.സൈജു മാസങ്ങളായി ഒളിവിലായിട്ടും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഒളിത്താവളം കണ്ടെത്താനായില്ലെന്ന് പോലീസ് പറയുമ്പോഴും സൈജു നാട്ടിലും സുഹൃത്തുക്കളുടെ വീടുകളിലുമെത്താറുണ്ടെന്നാണ് വിവരം. പീഡനക്കേസിലെ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരേ സ്വന്തം മകളെ ഉപയോഗിച്ച്‌ കള്ളക്കേസെടുപ്പിച്ച്‌ സൈജു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും പീഡിപ്പിച്ച ഡോക്ടറില്‍ നിന്ന് പണം തട്ടിയതായും കണ്ടെത്തിയിരുന്നു.

മലയിന്‍കീഴിലെ വനിതാ ഡോക്ടറുടെയും നെടുമങ്ങാട്ടെ അദ്ധ്യാപികയുടെയും പരാതിയിലാണ് പീഡന കേസുകള്‍. മലയന്‍കീഴിലെ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ വ്യാജരേഖകളുണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതിന് സൈജുവിനെ സഹായിച്ച റൈറ്ററെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പീഡന പരാതി നല്‍കിയതിനു പിന്നാലെ പരാതിക്കാരിയും ഭര്‍ത്താവും സൈജുവിന്‍റെ ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന് കാട്ടി പോലീസില്‍ പരാതി കിട്ടിയിരുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് സി.ഐയുടെ മകളെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടിയുള്ള പരാതിയില്‍ അറസ്റ്റിന് സി.ഐ നീക്കം നടത്തി. കെട്ടിച്ചമച്ച ഈ കേസ് എഴുതിത്തള്ളാനാണ് പോലീസിന്‍റെ തീരുമാനം.

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്തഡ‌ോക്‌ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സി.ഐ എ.വി. സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാതെ പോലീസ് ഏറെക്കാലം കള്ളക്കളി നടത്തിയിരുന്നു. പീഡനക്കേസ് എടുത്തശേഷവും സസ്പെന്‍ഡ് ചെയ്യാതെ മുല്ലപ്പെരിയാറില്‍ നിയമിച്ച്‌ ഡി.ജി.പി ഉത്തരവിറക്കുകയായിരുന്നു.

സി.ഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ ഡോക്‌ടര്‍ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുള്ളതിനാല്‍ ഏറിയാല്‍ രണ്ടുമാസത്തെ സ‌സ്‌പെന്‍ഷനുശേഷം തിരിച്ചെത്തുമെന്ന് സി.ഐ തന്‍റെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. അതിനിടെ സൈജുവിന്‍റെ ഭാര്യയുടെ പരാതിയില്‍ വനിതാ ഡോക്‌ടര്‍ക്കെതിരെ എതിര്‍കേസെടുക്കാനും നീക്കമുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് പരാതി.ഇതിന് വ്യാജരേഖയുണ്ടാക്കി ഹൈക്കോടതിയില്‍ നല്‍കി മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമിച്ചതിനാണ് സൈജുവിനെതിരേ മൂന്നാമത്തെ കേസ്.

സി.ഐയുടെ പീഡനത്തിനിരയായ ഡോക്ടര്‍ പറയുന്നതിങ്ങനെ- തിരുവനന്തപുരത്തെ വനിതാ ഡോക്ടര്‍ 2011മുതല്‍ 2018വരെ അബുദാബിയില്‍ ഡെന്റിസ്റ്റായിരുന്നു. മലയന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നു. ഭര്‍ത്താവ് വിദേശത്താണ്. വിളപ്പിലിലെ കടമുറികള്‍ ഒഴിപ്പിക്കുന്നതിന് 2019ആഗസ്റ്റില്‍ മലയന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് അന്ന് എസ്.ഐയായിരുന്ന എ.വി.സൈജുവിനെ പരിചയപ്പെട്ടത്.

പരാതി പരിഹരിച്ച സൈജു ഡോക്ടറുടെ മൊബൈല്‍ഫോണ്‍ വാങ്ങി സൗഹൃദമുണ്ടാക്കി. പ്രശ്നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2019ഒക്ടോബറില്‍ രാത്രിയില്‍ വീട്ടിലെത്തി ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഡോക്ടറെ ബലപ്രയോഗം നടത്തി പീഡനത്തിനിരയാക്കി. പുറത്തുപറയരുതെന്ന് കാലുപിടിച്ചു. ഭാര്യയുമായി നിലവില്‍ ബന്ധമില്ലെന്നും തന്നെ സംരക്ഷിക്കാമെന്നും ഉറപ്പുനല്‍കി. പിന്നീട് നിരന്തരം വീട്ടിലെത്തി നിര്‍ബന്ധിച്ച്‌ ശാരീരിക ബന്ധം പുലര്‍ത്തി. വിവരമറിഞ്ഞ് ഭര്‍ത്താവ് ഡോക്ടറെ ഉപേക്ഷിച്ചു.

കൊല്ലത്തെ ബാങ്കിലെ 12ലക്ഷം സ്ഥിരനിക്ഷേപം നിര്‍ബന്ധിച്ച്‌ പിന്‍വലിപ്പിച്ച്‌ പള്ളിച്ചല്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്കിലേക്ക് മാറ്റുകയും അവകാശിയായി സൈജുവിന്‍റെ പേര് വെയ്ക്കുകയും ചെയ്തു. ശബരിമല ഡ്യൂട്ടികഴിഞ്ഞ് ജനുവരി 24ന് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ജനുവരി 28ന് വീണ്ടും വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച്‌ താന്‍ ആശുപത്രിയിലായി. വിവാഹം കഴിഞ്ഞ പത്തുവര്‍ഷമായെങ്കിലും കുട്ടികളില്ലാത്തതിന്‍റെ ചികിത്സയ്ക്കായാണ് ഡോക്ടര്‍ നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മാതാപിതാക്കള്‍ മരിച്ച തന്നെ ഭര്‍ത്താവും ഉപേക്ഷിച്ചെന്നും സി.ഐ ചതിച്ചതായും ഡോക്ടറുടെ പരാതിയിലുണ്ട്.

സി.ഐയ്ക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുള്ളതിനാല്‍ ഏറിയാല്‍ രണ്ടുമാസത്തെ സസ്പെന്‍ഷനു ശേഷം തിരിച്ചെത്തുമെന്ന് സി.ഐ തന്‍റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തി. രണ്ടരലക്ഷം രൂപ തന്‍റെ പക്കല്‍ നിന്ന് വാങ്ങിയിട്ടുണ്ട്. എല്‍.എല്‍.ബിക്ക് പഠിക്കുന്ന സി.ഐ ഫീസടയ്ക്കാനും അരലക്ഷം വാങ്ങി. ഭാര്യയുടെ പിതാവില്‍ നിന്ന് വാങ്ങിയ കടം തിരികെ നല്‍കാനും പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ശേഷമാണ് സൈജു രണ്ടാമത്തെ പീഡനക്കേസില്‍ പ്രതിയായത്. ഇത്തവണ ബലാത്സംഗം ചെയ്തത് കുടുംബസുഹൃത്തും ശിഷ്യയുമായ അദ്ധ്യാപികയെയായിരുന്നു. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗീകമായി പിഡിപ്പിച്ചുവെന്നാണ് കേസ്. വര്‍ഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിര്‍ബന്ധിച്ച്‌ ലൈെംഗീകമായി പിഡിപ്പിച്ചെന്നാണ് പരാതി. ഇന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സൈജു പോലീസില്‍ എത്തുന്നതിന് മുന്‍പ് ഒരുമിച്ച് പാരലല്‍ കോളേജില്‍ പഠിപ്പിച്ച്‌ പരിചയം ഉണ്ടായിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതോടെ ഇരുവരും കുടുംബ സുഹൃത്തുക്കളായി. കുടംബങ്ങള്‍ ഒന്നിച്ച്‌ യാത്രയും നടത്തി. ഇതിനിടയിലാണ് സി ഐ സൈജു ചൂഷണം തുടങ്ങിയത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് ആണ് പീഡനം തുടങ്ങിയത്. പിന്നീട് ഭീഷണിയായി. ഇതിനിടെ യുവതിയില്‍ നിന്നും പണവും കൈക്കലാക്കി. തിരികെ ചോദിച്ചപ്പോള്‍ ഭീഷണി തുടര്‍ന്നു. പീഡനം സഹിക്കാതെ വന്നപ്പോള്‍ യുവതി ഭര്‍ത്താവിനോടു കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അതിന് ശേഷം ഭര്‍ത്താവുമൊത്താണ് യുവതി നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുവാറ്റയിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയ്ക്ക് ക്രൂര മർദനം

0
ആലപ്പുഴ: കരുവാറ്റയിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയ്ക്ക് ക്രൂര മർദനം. കരുവാറ്റ മേത്തറ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : മുസ്ലിം ലീഗ് നേതാവ് കെ എം ഷാനീറിനെതിരെ...

0
പനങ്ങാട്: കെടിഡിസിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം...

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം : 8 പേർ മരിച്ചു

0
ആന്ധ്രാ: ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

0
മലപ്പുറം: എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുസ്‌ലിം ലീഗ്...