നിയമസഭാ കയ്യാങ്കളി കേസ് ; തുടരന്വേഷണം തുടങ്ങി ക്രൈം ബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്. മുന്‍ സ്പീക്കര്‍ എന്‍ ശക്തന് മൊഴിയെടുക്കാനായി നോട്ടിസ് നല്‍കും. ഇടത് എംഎല്‍എമാരടക്കം പരുക്കുപറ്റിയ  മുഴുവന്‍ അംഗങ്ങളുടെയും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു. മന്ത്രി വി ശിവന്‍കുട്ടിയും ഇടത് കണ്‍വീനര്‍ ഇപി ജയരാജനും ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ വിചാരണയിലേക്ക് കടക്കാന്‍ തുടങ്ങവേയാണ് വീണ്ടും അന്വേഷണം വേണമെന്ന നാടകീയ നീക്കം ക്രൈംബ്രാഞ്ച് നടത്തിയത്. മൂന്ന് മാസത്തെ അന്വേഷണ അനുമതി കോടതിയും നല്‍കിയതോടെ കയ്യാങ്കളി നടന്ന് എട്ട് വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും അന്വേഷണത്തിന് തുടക്കമാവുകയാണ്.

തുടര്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന്റെ മൊഴിയെടുപ്പാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ മൊഴി നല്‍കാന്‍ ശക്തന്‍ തയ്യാറായില്ലെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. സഭയില്‍ നടന്ന കാര്യത്തില്‍ സ്പീക്കര്‍ നിര്‍ബന്ധമായും സാക്ഷിയാകണമെന്ന് കോടതിയും നിലപാടടെടുത്തതോടെയാണ് ശക്തന്റെ മൊഴിയെടുപ്പിന് കളം ഒരുങ്ങിയത്. രണ്ടാംഘട്ടമായി എംഎല്‍എമാരടക്കം പരുക്കുപറ്റിയ മുഴുവനാളുകളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. പരുക്കുപറ്റി ചികിത്സ തേടിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും ആദ്യഘട്ട അന്വേഷണസംഘം പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് ഇടത് എംഎല്‍എമാരായിരുന്ന ഇഎസ് ബിജിമോളും ഗീതാഗോപിയും പരാതിപ്പെട്ടിരുന്നു. അതിനാലാണ് പരുക്കുപറ്റിയ എല്ലാ ജനപ്രതിനിധികളുടെയും മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. ഇതുകൂടാതെ നിയമസഭ നടപടിക്രമം വിശദീകരിക്കാന്‍ നിയമസഭ സെക്രട്ടറിയുടെയും മൊഴിയെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗായികയും സംഗീതസംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി

0
കൊച്ചി : ഗായികയും സംഗീതസംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വൽ ആർട്ടിസ്റ്റായ...

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...