ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച്‌ ഹര്‍ജി നല്‍കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചെന്നും അന്വേഷണസംഘം പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഈ നിര്‍ണായക നീക്കം നടത്തുന്നത്. പുതിയ തെളിവുകള്‍ നല്‍കിയാവും ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കുക. നടിയെ ആക്രമിച്ച കേസില്‍ നേരത്തേ ദിലീപിന് ജാമ്യം നല്‍കുമ്പോള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണോദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

ഇതിന്റെയടിസ്ഥാനത്തിലാണ് വിചാരണക്കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്. ചൊവ്വാഴ്ച ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണോദ്യോഗസ്ഥനായ ഡി,വൈ.എസ്.പി ബൈജു പൗലോസിനോട് വിചാരണക്കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയുമായി ബന്ധപ്പെട്ടതടക്കമുള്ള ചില രേഖകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം മാധ്യമങ്ങളിലൂടെ വന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം നല്‍കാന്‍ അന്വേഷണോദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...