കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം ; 18കാരിയെ പേനാക്കത്തി കൊണ്ട് കുത്തി യുവാവ് – നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് വെല്ലൂർ തിരുവല്ലത്ത് പതിനെട്ടുകാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ചെറുപ്പക്കാരൻ അറസ്റ്റിൽ. അടുപ്പത്തിലായിരുന്ന പെൺകുട്ടി മറ്റാരെയോ പ്രണയിക്കുന്നു എന്ന സംശയത്തിലാണ് കൊലപാതകശ്രമം. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെല്ലൂർ സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഇരുപതുകാരനായ സതീഷ് തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗുപ്പതമൊട്ടൂർ സ്വദേശിയാണ്.

വെല്ലൂരിലെ സ്വകാര്യ കോളേജിൽ ബിഎസ്‍സി ഒപ്റ്റോമെട്രിക്സ് വിദ്യാർത്ഥിയായ ഇയാൾ റാണിപേട്ടയിലെ മറ്റൊരു കോളേജിൽ പഠിക്കുന്ന പെൺകുട്ടിയുമായി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. പാരാ മെഡിക്കൽ കോഴ്സ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. മറ്റേതോ ചെറുപ്പക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സതീഷ് പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. കോളേജിൽ പോകാനായി തിരുവല്ലം ബസ് സ്റ്റാൻഡിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പിന്തുടർന്ന് ചെന്ന് ശല്യപ്പെടുത്തി പ്രകോപിപ്പിച്ചു.

ഇരുവരും തമ്മിൽ വാക്കുതർക്കം ആയതിനിടെ പെട്ടെന്ന് കയ്യിൽ കരുതിയിരുന്ന പേനാക്കത്തിയെടുത്ത് പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച് റോഡിൽ വീണ പെൺകുട്ടിയെ കണ്ടുനിന്നവർ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാട്ടുകാർ തന്നെയാണ് സതീഷിനെ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിച്ചത്.

ഇയാളുടെ മേൽ കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, തമിഴ്നാട് സ്ത്രീപീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. 18 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരെയും നിരന്തരം ശല്യം ചെയ്തിരുന്നു എന്നാണ് വിവരം. പെട്ടെന്നുള്ള പ്രകോപനം ആയിരുന്നില്ലെന്നും ആയുധം കയ്യിൽ കരുതി പെൺകുട്ടിയെ കൊല്ലാനുറപ്പിച്ച് തന്നെയാണ് ഇയാൾ എത്തിയതെന്നും പൊലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...