യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന ആരോപണം ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വനിതാ നേതാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വനിതാ നേതാവ് . പീഡനം ആരോപിച്ച് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ പരാതി ഒതുക്കി തീർത്തെന്ന് ഡിവൈഎഫ്ഐ യും യുവമോർച്ചയും ആരോപിച്ചു. യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന ആരോപണത്തിൽ സംഘടനക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ നിയമസഹായം നൽകും. പോലീസിനെ സമീപിക്കാൻ പെൺകുട്ടിക്ക് പിന്തുണ നൽകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കുറ്റക്കാരനാണെങ്കിൽ ആരെയും സംരക്ഷിക്കില്ല. പരാതി പാർട്ടി കോടതിയിൽ തീർപ്പാക്കില്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായിരുന്ന വിവേകിനെതിരായ നടപടി സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റത്തിനാണ്. സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് എതിരെ വിവേക് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു. അതിനെക്കുറിച്ച് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി ലഭിച്ചു. അക്കാര്യത്തിൽ സംഘടനാപരമായി നടപടിയും എടുത്തുവെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...