പോക്സോ കേസില്‍ പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതി ; ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ സിപിഎം നടപടി

For full experience, Download our mobile application:
Get it on Google Play

ആലത്തൂര്‍ : പാലക്കാട് ആലത്തൂരിൽ രണ്ട് സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടി. പോക്സോ കേസ് ഒഴിവാക്കാൻ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രണ്ടു പേരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിപിഎം ആലത്തൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

ട്യൂഷൻ സെന്‍ററിലെ അധ്യാപകനെതിരായ പോക്സോ കേസ് ഒഴിവാക്കുന്നതിന് പാർട്ടിയെ അറിയിക്കാതെ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതോടെയാണ് തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി വാസു, എസ് രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. പ്രതിയിൽ നിന്നും വൻതുക കൈപ്പറ്റി ഇരയ്ക്ക് തുച്ഛമായ തുക നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

വിഷയം പാർട്ടി അന്വേഷിച്ച് ഏരിയ കമ്മിറ്റി അംഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇരുവരെയും ഒരു വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. വ്യക്തിവൈരാഗ്യം തീർക്കലാണ് സംഭവത്തിന് പിന്നിൽ എന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. പാർട്ടി നടപടിയെ കുറിച്ച് തൽക്കാലം പ്രതികരിക്കാനില്ലെന്ന് നടപടി നേരിട്ട അംഗങ്ങൾ വിശദീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....